Skip to main content

ഐ.ഐ.ടി സ്ഥലമെടുപ്പ്: സമിതിയുടെ കരട് പഠന റിപ്പോര്‍ട്ട് ഉടമകള്‍ അംഗീകരിച്ചു

 

ഐ.ഐ.ടി ക്കുവേണ്ടി ആര്‍.എഫ്.സി.ടി.എല്‍ എ ആര്‍ ആര്‍ ആക്ട് പ്രകാരം 44.65 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡോണ്‍ ബോസ്കോ ആര്‍ട്  ആന്‍ഡ് സയന്‍സ് കോളേജ്, ഇരിട്ടി, കണ്ണൂര്‍ നടത്തിയ സാമൂഹ്യ ആഘാതം പഠനവുമായി ബന്ധപ്പെട്ട്  സമിതി  തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിന്മേല്‍ നടത്തിയ പൊതുചര്‍ച്ചയില്‍ 44.65 ഏക്കര്‍ ഭൂമിയുടെ ഉടമകള്‍ പങ്കെടുക്കുകയും ആക്ഷേപങ്ങള്‍ കേള്‍ക്കുകയും തുടര്‍ന്ന് കരട് റിപ്പോര്‍ട്ട് അംഗീകരിക്കുകയുണ്ടായി. ഇവരുടെ ആവശ്യങ്ങള്‍ / ആക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുളള അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് ഉടന്‍ സമര്‍പ്പിക്കുമെന്ന് സാമൂഹ്യ ആഘാതം പഠന സമിതി അധികൃതര്‍ അറിയിച്ചു.പൊതു ജനങ്ങളുടെ ആക്ഷേപങ്ങള്‍ / ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ഹാളിലാണ് പൊതു  ചര്‍ച്ച നടത്തിയത്.

date