Skip to main content

സംസ്ഥാന ബാലസാഹിത്യശില്‍പശാല 16ന്

 

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസംബര്‍ 16,17,18 തീയതികളില്‍ പാലക്കാട്, പബ്ലിക് ലൈബ്രറിഹാളില്‍ നടത്തുന്ന രചനാ ശില്‍പശാല ഡിസംബര്‍ 16ന് ഉച്ചക്ക് രണ്ടുമണിക്ക് സാംസ്കാരികവകുപ്പുമന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനാവും.. എം ബി രാജേഷ് എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ ശാന്തകുമാരി, നഗരസഭാധ്യക്ഷ പ്രമീളാശശിധരന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. മുണ്ടൂര്‍ സേതുമാധവന്‍, ടി ഡി രാമകൃഷ്ണന്‍, ഡോ ഖദീജാമുംതാസ്, ആഷാമേനോന്‍, സീമാശ്രീലയം എന്നിവര്‍ ക്ലാസുകളെടുക്കും.വിവര്‍ത്തനം, ശാസ്ത്രം, വൈജ്ഞാനികം, സാഹിത്യം, പുനരാഖ്യാനം, കായികം  മേഖലകളില്‍ ഹൈസ്കൂള്‍തലത്തിലുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ശില്‍പശാലയില്‍ പുസ്തകരചന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 16ന് രാവിലെ 10 ന് പബ്ലിക് ലൈബ്രറിഹാളില്‍ രജിസ്ട്രേഷന് ഹാജരാകണം.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04712333790. 

date