Skip to main content

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം: നിയമസഭാ സമിതി യോഗം 20-ന്

 

    കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും അംഗപരിമിതരുടേയും ക്ഷേമം സംബന്ധിച്ച സമിതി ഡിസംബര്‍ 20-ന് വൈകീട്ട് 10.30-ന് കലക്ടറേറ്റ് സമ്മേളനഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്ന് സമിതിയ്ക്ക് ലഭിച്ച പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും പരാതിക്കാരില്‍ നിന്നും യോഗത്തില്‍ സമിതി തെളിവെടുപ്പ് നടത്തും. പൊതുജനങ്ങളില്‍ നിന്നും സന്നദ്ധസംഘടനകളില്‍ നിന്നും സമിതി നേരിട്ടും പരാതി സ്വീകരിക്കും. തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോം, മഹിളാ മന്ദിരം എന്നിവ സന്ദര്‍ശിക്കും. 
സമിതി ചെയര്‍പേഴ്സണ്‍ അയിഷ പോറ്റി എം.എല്‍.എ ഉള്‍പ്പെടെ അബ്ുള്‍ ഹമീദ്, സി.കെ ആശ, വി.ടി ബല്‍റാം, ഡോ.എന്‍.ജയരാജ്, പ്രതിഭാ ഹരി, കെ.കെ രാമചന്ദ്രന്‍ നായര്‍, വീണ ജോര്‍ജ്ജ്, ഇ.കെ വിജയന്‍ എം.എല്‍.എമാര്‍ ഉള്‍പ്പെട്ട ഒന്‍പതംഗസമിതി യോഗത്തില്‍ പങ്കെടുക്കും. ആവശ്യപ്പെടുന്ന തെളിവുകള്‍ നല്‍കാന്‍  സമിതിയ്ക്ക് മുന്‍പാകെ എത്താന്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

date