ജ്വാല , കനല്‍ക്കൂട്ടം ജില്ലാ ടീം യാത്രതിരിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ശാക്തീകര ണത്തിനും സര്‍ഗശക്തിയുടെ വികാസത്തിനുമായി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 19, 20 തിയതികളില്‍ കനകക്കുന്ന് കൊട്ടാരത്തില്‍വെച്ച് നടക്കുന്ന ജ്വാല, കനല്‍ക്കൂട്ടം' സര്ഗസംഗമത്തില് പങ്കെടുക്കുന്ന ജില്ലാ ടീം യാത്ര തിരിച്ചു. ജില്ലയില്‍ നടന്ന ത്രിദിന പരിശീലന ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്ത 27 പെണ്‍കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ശ്രീകുമാരന്‍തമ്പി, ഡോ.ബി. സന്ധ്യ, ഭാഗ്യലക്ഷ്മി, രാജലക്ഷ്മി, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ജില്ലാ ടീമിന്റെ യാത്ര ജില്ലാകലക്ടര്‍ എ.ആര്. അജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സമഗ്രശക്ഷാ ആഭിയാന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍. ബാബുരാജ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഒ. സജി. ആര്.എം.എസ്.എ. അസി.പ്രൊജക്ട് ഓഫീസര്‍ കെ. ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments