Skip to main content

തെരഞ്ഞെടുപ്പ്മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്‌ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങളിലെതെരഞ്ഞെടുപ്പ്മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ജില്ലാകലക്ടര്‍അമിത്മീണയുടെ നേതൃത്വത്തില്‍വിലയിരുത്തി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍സുഗമമാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍കലക്ടര്‍ നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധസ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വോട്ടര്‍മാരില്‍ ആത്മവിശ്വാസമുണ്ടക്കുന്നിതനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആദിവാസി കോളനിവാസികളിലുള്‍പ്പെടെ ഓരോ ബൂത്തിലും വോട്ടര്‍ സമ്പര്‍ക്ക പരിപാടികള്‍ നടത്തും. ഈ പരിപാടിയിലൂടെഇലക്ട്രോണിക്‌വോട്ടിങ് മെഷീന്‍, വി.വി.പാറ്റ്എന്നിവ പരിചയപ്പെടുത്തും. പ്രശ്ന ബാധിത ബൂത്തുകളിലേക്കാവശ്യമായ സുരക്ഷാസംവിധാനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തു. ആവശ്യമായ സേനാ സംവിധാനങ്ങളൊരുക്കിയതായിജില്ലാ പൊലീസ്‌സൂപ്രണ്ട് കെ. പ്രതീഷ്‌കുമാര്‍ അറിയിച്ചു.
നെടുങ്കയത്തെ വനം വകുപ്പ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ചേര്‍ന്ന യോഗത്തില്‍ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ അനുപം മിശ്ര, അസിസ്റ്റന്റ്കലക്ടര്‍വികല്‍പ്പ് ഭരദ്വാജ്, അസിസ്റ്റന്റ്‌റിട്ടേണിംഗ് ഓഫീസര്‍മാരും ഡി.എഫ്.ഒമാരുമായവര്‍ക്കാഡ്‌യോഗേഷ് നീലഖണ്ഡ്, വി.സജികുമാര്‍, റവന്യൂ, പൊലീസ്, വനം വകുപ്പ്ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date