Skip to main content

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം  സ്ഥാനാര്‍ത്ഥികള്‍ ഫോട്ടോ നല്‍കണം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍െറ ബാലറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി നാമനിര്‍ദേശ പത്രികയോടൊപ്പം സ്‌ഥാനാര്‍ഥികള്‍ സ്വന്തം ഫോട്ടോ സമര്‍പ്പിക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‍ അറിയിച്ചു. ഫോട്ടോയുടെ മറുവശത്ത്‌ സ്‌ഥാനാര്‍ഥി ഒപ്പിട്ടിരിക്കണം. തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനത്തിന്‍െറ മൂന്ന്‌ മാസത്തിനുള്ളില്‍ എടുത്തതായിരിക്കണം ഫോട്ടോ. വെളുത്ത പശ്ചാത്തലത്തില്‍ എടുത്ത ഫോട്ടോയുടെ വലിപ്പം 2 സെന്‍റി മീറ്റര്‍ X 2.5 സെന്‍റി മീറ്റര്‍ സ്‌റ്റാമ്പ്‌ സൈസ്‌ ആയിരിക്കണം. സാധാരണ വസ്‌ത്രം ധരിച്ച്‌ വേണം എടുക്കാന്‍. യൂനിഫോം പാടില്ല. തൊപ്പി, കൂളിംഗ്‌ ഗ്ലാസ്‌ ഒഴിവാക്കണം. ഫോട്ടോ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയില്ലെങ്കില്‍ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ മുമ്പായി നല്‍കണം. ഫോട്ടോ നല്‍കാത്തതുകൊണ്ട്‌ മാത്രം പത്രിക തള്ളില്ല. പക്ഷേ, ബാലറ്റില്‍ സ്‌ഥാനാര്‍ഥിയുടെ ചിത്രം ഉണ്ടാവില്ല. ഫോട്ടോ നല്‍കുന്നതിനൊപ്പം സത്യവാങ്‌മൂലം നല്‍കണമെന്നും കമീഷന്‍ അറിയിച്ചു.

date