Skip to main content

ഫെസിലിറ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

 

 

ലോക്സഭ തിരഞ്ഞെടുപ്പ് ഹരിത ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി  ജില്ലാ, താലൂക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് തല ഫെസിലിറ്റേഷന്‍ യൂണിറ്റ് ചുമതലയുളള ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.  ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് മാലിന്യം പരമാവധി കുറയ്ക്കുക,  പൊതു ഇടങ്ങളും ഇലക്ഷന്‍ പ്രചാരണ വേദികളും സമ്മേളന നഗരികളും മാലിന്യമുക്തമായി സംരക്ഷിക്കുക, എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ,പേപ്പര്‍, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍, കപ്പുകള്‍, പ്ലേറ്റുകള്‍, കുപ്പിവെള്ളം ഒഴിവാക്കികൊണ്ട് മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക, തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇലക്ഷന്‍ ബൂത്തുകളും മാലിന്യമുക്തമായി സംരക്ഷിക്കുക തുടങ്ങിയലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണ് ജില്ലാതല ഫെസിലിറ്റേഷന്‍ കമ്മിറ്റിയുടെ പ്രധാന ചുമതല. സംസ്ഥാന ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അമീര്‍ ഷാ ക്ലാസെടുത്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ പി.ജസ്റ്റിന്‍, അസിസ്റ്റന്റ് കോ- ഓഡിനേറ്റര്‍മാരായ എ.കെ.രാജേഷ്, പി. രാജേന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ കെ അനൂപ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് കെ. സാജിയോ, ജില്ലാ, താലൂക്ക് തലങ്ങളില്‍ ഫെസിലിറ്റേഷന്‍ യൂണിറ്റുകളുടെ ചുമതലയുളള ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date