Skip to main content

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണം

 

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതുടര്‍ന്ന് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാധകമാണെന്ന് മാതൃകാപെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നോഡല്‍ ഓഫീസറായ എ.ഡി.എം എന്‍.എം. മെഹറാലി അറിയിച്ചു. ഇതിന്‍റെ ഭാഗമായി  സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ പതിക്കാന്‍ പാടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ പരാമര്‍ശിക്കുന്ന എല്ലാ ഫോട്ടോകളും നോട്ടീസും അടിയന്തിരമായി നീക്കം ചെയ്യണം. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഓഫീസുകളില്‍ പ്രചരണം നടത്തുകയോ വോട്ടഭ്യര്‍ത്ഥിക്കുകയോ ചെയ്യരുത്. സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ ഉദ്യോഗസ്ഥരോ പങ്കെടുക്കാന്‍ പാടില്ല. കൂടാതെ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയ ചായ്വ് വെളിപ്പെടുത്തുന്ന വിഷയങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്നും എ.ഡി.എം നിര്‍ദ്ദേശിച്ചു. 

date