Skip to main content

വെസ്റ്റ് നൈല്‍; വിസിആര്‍സി സംഘം പരിശോധന നടത്തി

വെസ്റ്റ് നൈല്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം എ.ആര്‍ നഗറില്‍ കോട്ടയം വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച് സെന്ററില്‍ (വിസിആര്‍സി) നിന്നുള്ള സംഘം പരിശോധന നടത്തി. ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍ പ്രദീപ് കുമാര്‍, ഡോ. പ്രശാന്ത് സൈനി, ഡോ. അബിദ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്ഥലത്ത് ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് നിന്നും കൊതുകുകളെ പരിശോധനക്കായി ശേഖരിച്ചു. രണ്ട് ദിവസത്തിനകം പരിശോധന ഫലം ലഭിക്കും.
കുട്ടിയുടെ മാതാവിന്റെ വീട് സ്ഥിതി ചെയ്യുന്ന വെന്നിയൂരിലും സംഘം പരിശോധന നടത്തി. ക്യൂലക്സ് കൊതുകുകളുടെ സാനിധ്യം ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ അറിയിച്ചു.  രോഗം പുതുതായി ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൊതുക് നശീകരണ പ്രവര്‍ത്തനമടക്കമുള്ളവ ചെയ്യുന്നുണ്ട്. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും മൃഗ സംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പരിശോധന നടത്തുന്നുണ്ടെന്നും ഡി.എം.ഒ കെ സക്കീന അറിയിച്ചു.

 

date