Skip to main content

ശില്‍പ്പശാല സംഘടിപ്പിച്ചു

പൊതു വിതരണരംഗത്തെ നൂതന പ്രവണതകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, ഇ-പോസിന്റെ പ്രവര്‍ത്തനങ്ങള്‍, പൊതു വിതരണ രംഗത്തെ പുതിയ പ്രവണതകള്‍ എന്നീ വിഷയങ്ങളില്‍ അവബോധ മുണ്ടാക്കുന്നതിന്റെ ഭാഗമായി  മലപ്പുറം പ്രസ് ക്ലബുമായി സഹകരിച്ചായിരുന്നു ശില്‍പ്പശാല നടത്തിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ വി.വി സുനില  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഐ. സമീല്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. വാചസ്പതി വിഷയാവതരണം നടത്തി. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.പി ദിലീപ് കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ്, പ്രസ്‌ക്ലബ്ബ് ട്രഷറര്‍ എസ്. മഹേഷ് കുമാര്‍, സമീര്‍ കല്ലായി എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ. രാജീവ് നന്ദിയും പറഞ്ഞു.

 

date