Skip to main content

വിഷ രഹിത പച്ചക്കറി കൃഷിക്ക് തുടക്കമായി

മലപ്പുറം ഗവ. കോളേജ് എന്‍.എസ്.എസ് യൂനിറ്റ് മലപ്പുറം കൃഷി ഭവന്റെ സാമ്പത്തിക സഹായത്തോടെ കോളേജ് ടെറസിനു മുകളില്‍ നടത്തുന്ന  വിഷ രഹിത പച്ചക്കറി പദ്ധതിക്ക് തുടക്കമായി. എല്ലാ കാലാവസ്ഥകളിലും കൃഷിയിറക്കാവുന്ന റെയ്ന്‍ ഷെല്‍ട്ടറിന് കീഴിലാണ് കൃഷി നടത്തുന്നത്.
ഹൈബ്രിഡ് ഇനത്തില്‍ പെട്ട പയര്‍, വെണ്ട, വഴുതന, ചീര, പച്ചമുളക്, തക്കാളി എന്നിവക്കൊപ്പം കീടങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനായി ചെണ്ടുമല്ലിയും കൃഷി ചെയ്യുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എസ് മായ  തൈകള്‍ നട്ടു കൊണ്ട് ഉദ്ഘാടന നിര്‍വ്വഹിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ, ഡോ. ഹസനത്ത്, അധ്യാപകരായ ഡോ. ഖദീജ, പ്രൊഫ. ശ്രീകല എന്നിവര്‍ സംബന്ധിച്ചു. വളണ്ടിയര്‍ സെക്രട്ടറിമാരായ ആസിഫലി, മുഹമ്മദ് മശ്ക്കൂര്‍, അംന എം, ഫാതിമ തഹാനി എന്നിവര്‍ നേതൃത്വം നല്‍കി.

 

date