Skip to main content

തെരഞ്ഞെടുപ്പ് നോട്ടീസ്: പ്രിന്ററും പബ്ലിഷറും വിവരം നല്‍കണം

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരിധിയില്‍ വരുന്ന എല്ലാ പ്രിന്റിംഗ് പ്രസുകളും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ, സ്ഥാനാര്‍ത്ഥികള്‍ക്കോ വേണ്ടി നോട്ടീസ്, പോസ്റ്റര്‍ എന്നിവ പ്രിന്റ് ചെയ്യുന്ന അവസരത്തില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രിന്ററുടെയും പബ്ലിഷറുടെയും പേരും വിലാസവും ചേര്‍ത്തിരിക്കണം. ഓരോ നോട്ടീസിന്റെയും പകര്‍പ്പും പബ്ലിഷറുടെ ഡിക്ലറേഷനും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ നിയമത്തില്‍ പ്രസ്താവിക്കുന്ന പ്രകാരമുള്ള തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ അനുഭവിക്കണം.

date