Skip to main content

വോട്ട് ചെയ്യാന്‍ ആഹ്വാനവുമായി കുട്ടികളുടെ കത്ത്

 

 

ഏപ്രില്‍ 23ന് നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ബോധവല്‍ക്കരിച്ച് വോട്ട് ചെയ്യാന്‍  പ്രേരിപ്പിക്കുന്നതിനുമായി ഗവണ്‍മെന്റ് വി.എച്ച്.എച്ച്.എസ് മൂന്നാര്‍, ലിറ്റില്‍ഫ്‌ളവര്‍ മൂന്നാര്‍, എച്ച്.എസ്.എസ് ദേവികുളം എന്നീ സ്‌കൂളുകളിലെ 5, 6, 7 ക്ലാസുകളിലെ കുട്ടികള്‍ നാളെ സ്‌കൂളില്‍ നിന്നും മാതാപിതാക്കള്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പോസ്റ്റ്കാര്‍ഡുകള്‍ എഴുതി അയക്കുന്നു. മൂന്നാര്‍, ദേവികുളം മേഖലയിലുള്ള ആയിരത്തോളം സ്‌കൂള്‍ കുട്ടികള്‍ പരിപാടിയില്‍ പങ്കാളികളാകും. വൈകിട്ട് മൂന്ന് മണിക്കാണ് കത്തുകള്‍ അയക്കുന്നത്. മൂന്നാര്‍ ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളില്‍ ദേവികുളം സബ്കലക്ടര്‍ ഡോ.രേണുരാജ് വൈകിട്ട് 3.15ന് സന്ദര്‍ശിക്കും. 

date