Skip to main content

ക്ഷയരോഗദിനാചരണം ജില്ലയില്‍ നാളെ; പി ടി ഉഷ മുഖ്യാതിഥി

ലോകക്ഷയരോഗദിനാചരണത്തിന്റെ (മാര്‍ച്ച് 24) ഭാഗമായുള്ള ജില്ലാതല പരിപാടികള്‍ മാര്‍ച്ച് 23ന് നടത്തും ലോക ഒളിമ്പിംക്‌സ് താരം ഡോ. പി ടി ഉഷ മുഖ്യാതിഥിയാകും. ഇറ്റ്‌സ് ടൈം …ക്ഷയരോഗം തുടച്ചുനീക്കുവാന്‍ സമയമായി ,വായുജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത എന്നതാണ് ക്ഷയരോഗദിനസന്ദേശം. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപം ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാര്‍ അധ്യക്ഷനാകും. പരിപാടിയില്‍ ജില്ലയില്‍ മുതിര്‍ന്ന ഡോ.ബി എസ് റാവുവിനെ ആദരിക്കും. ഐ എസ് എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.സലജകുമാരി, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി മണിക്കുട്ടന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി ഭാസ്‌കരന്‍, ജില്ലാ പ്രോഗ്രോം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ കെ രാജാറാം, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എ ടി മനോജ് , ഡോ. കെ കെ ഷാന്റി തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ടി ബി ഓഫീസര്‍ ഡോ. ടി പി ആമിന സ്വാഗതവും ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ പി വി രാജേന്ദ്രന്‍ നന്ദിയും പറയും. 

രാവിലെ 9.30ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് മുതല്‍ ജനറല്‍ ആശുപത്രി വരെ സംഘടിപ്പിക്കുന്ന ക്ഷയരോഗ റാലി ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു മുഖ്യാതിഥിയാകും. 

date