Post Category
സി-വിജില്‍ ആപ്പിലൂടെ ലഭിച്ചത് 71 പരാതികള്‍
ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ പല ഘട്ടങ്ങളിലായി പെരുമാറ്റ ചട്ടം ലംഘിച്ചതായി പരാതി. ഇത് സംബന്ധിച്ച് 71 പരാതികളാണ് സി- വിജില്‍ ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭരണകൂടത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കുന്നതിനൊരുക്കിയ സംവിധാനമാണ് സി-വിജില്‍ ആപ്ലിക്കേഷന്‍. പരാതിക്കാരന് തന്റെ ഐഡന്റിറ്റി വ്യക്തമാക്കിയോ അല്ലാതെയോ പരാതി നല്‍കാം. ചട്ടലംഘനത്തിന്റെ ഫോട്ടോ /വീഡിയോ എന്നിവയും ആപ്ലിക്കേഷന്‍ വഴി അപ് ലോഡ് ചെയ്യണം.പരാതി ലഭിച്ച് അഞ്ച് മിനിറ്റിനകം തന്നെ ഇന്‍വെസ്റ്റിഗേറ്റിംഗ് സ്ക്വാഡിന് അന്വേഷണത്തിനുള്ള നിര്‍ദ്ദേശം നല്‍കും.
date
- Log in to post comments