കണ്ണൂര്‍ അറിയിപ്പുകള്
തെരഞ്ഞെടുപ്പ് സി സി ടി വി ആവശ്യമുണ്ട്
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറ ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ഇലക്ഷന് ഡെപ്യൂട്ടി കലക്ടറുടെ ചേമ്പറില്‍ സജ്ജീകരിച്ച ഡ്രോപ് ബോക്സില്‍ നിക്ഷേപിക്കണം. ഫോണ്‍: 0497 2709140.
വൈദ്യുതി മുടങ്ങും
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ ടൗണ്‍, വിദ്യാനഗര്‍, പെരിയാട്ട്, വിളയാങ്കോട് ബ്രിക്സ് റോഡ്, പഴിച്ചിയില്‍ ഭാഗങ്ങളില്‍ ഇന്ന്നാളെ(മാര്‍ച്ച് 29) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഴറ, ആശാരിമൊട്ട, കോണ്‍വെന്റ് റോഡ്, കനോസ ഹോസ്റ്റല്‍, കവിണിശ്ശേരി വയല്‍ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊക്കാനിശ്ശേരി, എച്ച് ഡി ആര്‍ക്കേഡ്, ഗവ.ഹോസ്പിറ്റല്‍, മഠത്തുംപടി, പഴയബസ്സ്റ്റാന്റ്, പി സി കോംപ്ലക്സ്, മലബാര്‍ ഗ്രാഫിക്സ് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 29) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിവപുരം ഹൈസ്കൂള്‍ പരിസരം, അയ്യല്ലൂര്‍ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വിചാരണ മാറ്റി
കൂത്തുപറമ്പ ലാന്‍ഡ് ട്രിബ്യൂണലില്‍ മാര്‍ച്ച് 30 ന് നടത്താനിരുന്ന പട്ടയക്കേസുകളുടെ വിചാരണ ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി. ഫോണ്‍ 0490 2365095.
ഗതാഗതം നിരോധിച്ചു
പൂക്കോം-ചൊക്ലി റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ(മാര്‍ച്ച് 29) മുതല്‍ ഏപ്രില്‍ ഏഴ് വരെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങള്‍ പൂക്കോം-കീഴ്മാടം-മേക്കുന്ന്-ചൊക്ലി റോഡ് വഴി പോകേണ്ടതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments