Skip to main content

കുടുംബശ്രീ വനിതകളുടെ  പാചക മത്സരം ഇന്ന് (മാര്‍ച്ച് 29)

 

  കുടുംബശ്രീ ജില്ലാ മിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പാചക മത്സരം രുചിഭേദം ഇന്ന് (മാര്‍ച്ച് 29) രാവിലെ 9.30 മുതല്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. 

 

കുടുംബശ്രീ യൂണിറ്റുകളുടെയും കഫേ യൂണിറ്റുകളുടെയും ഭക്ഷ്യ വിഭവങ്ങള്‍ക്ക് കൂടുതല്‍ പ്രചാരവും സ്വീകാര്യതയും നേടുന്നതിന് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പതിനേഴ് കഫേ യൂണിറ്റുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മാംസ്യ വിഭവങ്ങള്‍, പച്ചക്കറി വിഭവങ്ങള്‍, തനത് വിഭവങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം.

ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം പതിനായിരം രൂപ, അയ്യായിരം രൂപ, രണ്ടായിരത്തഞ്ഞൂറു രൂപ എന്നിങ്ങനെ സമ്മാനം നല്‍കും. 

date