Skip to main content

ഹരിത പേനകള്‍ നിര്‍മിച്ച് വിദ്യാര്‍ത്ഥികള്‍

 

ഒരുദിനം കൊണ്ട് എഴുന്നൂറ് ഹരിത പേപ്പര്‍ പേനകള്‍ നിര്‍മിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഹരിത തെരഞ്ഞെടുപ്പിനായി പേപ്പര്‍ പേനകള്‍ നിര്‍മിച്ചത്. ശുചിത്വമിഷന്റെയും സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് കുട്ടികളുടെ മാതൃകാ പ്രവര്‍ത്തനം. നാലായിരം പേനകള്‍ നിര്‍മിച്ച് തിരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറുകയാണ് ലക്ഷ്യം. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ എ.കെ രാജേഷ്, എം.പി രാജേന്ദ്രന്‍, സ്വീപ് നോഡല്‍ ഓഫിസര്‍ എന്‍.ഐ ഷാജു, സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ടി.എസ് ഹഫ്‌സത്ത്, വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 

date