Skip to main content

ലോകസഭ തിരഞ്ഞെടുപ്പ്;വോട്ടിങ് യന്ത്രങ്ങൾ വിതരണ കേന്ദ്രങ്ങളിലേക്ക്

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിങ് യന്ത്രങ്ങളുടെവിതരണം ഇന്ന് (ഏപ്രിൽ 3) രാവിലെ 6.30 മുതൽ ആരംഭിക്കും. ഇതിനാവശ്യമായ ഒരുക്കങ്ങൾ കളക്ട്രേറ്റിൽ പൂർത്തിയായിട്ടുണ്ട്. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്,  വിവിപാറ്റ് യൂണിറ്റ് എന്നിവയുൾപ്പടെ 2339 എണ്ണമാണ് നിയോജക മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിലെ സുരക്ഷ മുറികളിലേക്ക് മാറ്റുന്നത്. വോട്ടെടുപ്പിനു തലേന്നേ ഇനിയിവ പുറത്തെടുക്കൂ. 

ഒമ്പത് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങൾ ഏറ്റുവാങ്ങുന്നതിന് എല്ലാ ഉപ വരണാധികാരികളും കളക്ട്രേറ്റിൽ എത്തും. യന്ത്രങ്ങളുടെ ഗതാഗതത്തിന് സുരക്ഷ ക്രമീകരണങ്ങളുള്ള  22 ലോറികൾ സജ്ജമാക്കിയിട്ടുണ്ട്.  രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും യന്ത്രങ്ങളുടെ വിതരണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അറിയിച്ചു. സുരക്ഷ കാര്യങ്ങൾക്കായി പോലീസ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. 

 

തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും റാലികളും

നടത്താൻ  കളക്ടറുടെ അനുമതി വേണം

 

ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന്റെ ഭാഗമായി പൊതുയോഗങ്ങൾ, റാലികൾ മറ്റു സ്റ്റേജ് പരിപാടികൾ എന്നിവ നടത്തുന്നതിന് വരണാധികാരിയായ ജില്ല കളക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഇതിനുള്ള അപേക്ഷയോടൊപ്പം ചെലവ് സംബന്ധിച്ച വിവരങ്ങൾ നിശ്ചിതഫാറത്തിൽ സമർപ്പിക്കേതാണ്. അനുമതി വാങ്ങാതെ നടത്തുന്ന പരിപാടികൾ അനധികൃതമായി കണക്കാക്കി ജനപ്രാതിനിധ്യനിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അറിയിച്ചു. 

 

date