Skip to main content

തിരഞ്ഞെടുപ്പ്: പണമോ പാരിതോഷികമോ കൊടുക്കുന്നത് കുറ്റകരം

ആലപ്പുഴ:  ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് അവകാശത്തിൽ ഇടപെടുംവിധം പണമോ മറ്റ് ഉപഹാരങ്ങളോ നൽകുന്നതും വാങ്ങുന്നതും ഐ.പി.സി സെക്ഷൻ 171-ബി പ്രകാരം ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്നതോ നിയമവിരുദ്ധമായി സ്വാധീനിക്കുന്നതോ ആയ ഏതൊരാൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. കൂടാതെ സമ്മതിദായകരെ സ്വാധീനിക്കുവാൻ ഏതെങ്കിലും തരത്തിലുള്ള കൈക്കൂലി പണമായോ സാധനമായോ നൽകുന്ന ഏതൊരാൾക്കെതിരെയും വാങ്ങുന്നവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കാൻ ഫ്‌ളയിങ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പൗരന്മാരും പണമോ പാരിതോഷികമോ സ്വീകരിക്കുന്നതിൽ നിന്ന് സ്വയം മാറിനിൽക്കേണ്ടതും അത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തി ശ്രദ്ധയിൽപ്പെടുകയോ ആരെങ്കിലും അത്തരത്തിൽ സമീപിക്കുകയോ ചെയ്താൽ ജില്ല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കംപ്ലയിന്റ് മോണിറ്ററിങ് സെല്ലിന്റെ കോൾ സെന്റർ നമ്പരായ 1950 ൽ വിവരം അറിയിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

date