Skip to main content

 കുടിവെള്ള വിതരണം: പെരുമാറ്റച്ചട്ടത്തെ ബാധിക്കാതെ നടപ്പാക്കണം

 

രൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പെരുമാറ്റച്ചട്ടത്തെ ബാധിക്കാതെ വ്യവസ്ഥകള്‍ പാലിച്ച് നടപടിയെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കല്‍ നോഡല്‍ ഓഫീസറായ എ.ഡി.എം അറിയിച്ചു.   
1.കുടിവെള്ള വിതരണം വോട്ട് നേടുന്നതിനുള്ള ഉപാധിയായി മാറുന്നില്ല എന്ന് ഉറപ്പാക്കണം.
2. വിവേചനമില്ലാതെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണോ കുടിവെള്ള വിതരണം നടത്തുന്നത് എന്ന് ഉറപ്പാക്കണം
3.കുടിവെള്ള വിതരണത്തിന് പിന്നില്‍ കച്ചവട താല്‍പര്യം ഇല്ല എന്ന് ഉറപ്പാക്കണം
4. തിരഞ്ഞെടുപ്പ് ജനപ്രതിനിധികളോ രാഷ്ട്രീയപ്രവര്‍ത്തകരോ കുടിവെള്ള വിതരണത്തിന് നേതൃത്വം നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം തുടങ്ങിയ വ്യവസ്ഥക്കളാണ് പാലിക്കേണ്ടത്.
     സംസ്ഥാനത്ത് കടുത്ത വേനല്‍ക്കാലമായതിനാല്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളില്‍ ഇളവ് നല്‍കണമെന്ന ജില്ലാ കലക്ടറുടെ ആവശ്യത്തെ തുടര്‍ന്നാണ് വ്യവസ്ഥകള്‍ പാലിച്ച് നടപടിയെടുക്കാന്‍ അനുമതി നല്‍കാനുള്ള തീരുമാനം.

date