Skip to main content

കലക്ട്രേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ലീഡ് ബാങ്കിന്റെ സഹായം

 

ദിവസേന നൂറുകണക്കിന് ആളുകള്‍ സേവനം തേടിയെത്തുന്ന കലക്ട്രേറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ലീഡ് ബാങ്കിന്റെ സഹായം. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന 15 കസേരകളാണ് ലീഡ് ബാങ്ക് നല്‍കിയത്. ആദ്യ ഗഡുവായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 60000 രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് 20000 രൂപയും നല്‍കി. എ.ഡി.എം ഇ.പി മേഴ്‌സി സഹായങ്ങള്‍ ഏറ്റുവാങ്ങി. ലീഡ് ബാങ്ക് മാനേജര്‍ കെ.എം ശിവദാസന്‍, കാനറ ബാങ്ക് റീജിണല്‍ ഹെഡ് സി.രവീന്ദ്രനാഥ്, കലക്ട്രേറ്റ് സ്റ്റാഫ് വെല്‍ഫയയര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date