Skip to main content

പോസ്റ്റര്‍, ഫ്‌ളക്‌സ് നീക്കുന്നത് ശക്തമാക്കി  ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്

 

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ പുതുച്ചിറ, വണ്ണപ്പുറം, ഒടിയപാറ, കരിമണ്ണൂര്‍, കോടിക്കുളം, പെരുമറ്റം, മുട്ടം കോടതി ജംഗ്ഷന്‍, തുടങ്ങനാട്, തോട്ടുങ്കര എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 519 പോസ്റ്ററുകള്‍, 34 ഫ്‌ളക്‌സ് ബോര്‍ഡുകള്‍, 85 കൊടികള്‍ എന്നിവ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.

തൊടുപുഴ നിയോജക മണ്ഡലത്തില കരിമണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ സി- വിജിലില്‍ രജിസ്റ്റര്‍ ചെയ്ത പരാതി ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് സ്ഥലപരിശോധന നടത്തി നീക്കം ചെയ്ത് പരാതി പരിഹരിച്ചു.

നിയോജകമണ്ഡലത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതുവരെ 1764 വാഹനങ്ങള്‍  പരിശോധിച്ചിട്ടുണ്ടെന്ന് ഉപവരണാധികാരി അറിയിച്ചു.

date