Skip to main content

ഹരിത തെരഞ്ഞെടുപ്പ് സന്ദേശഗാനം പുറത്തിറക്കി

 

ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസറും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ കെ.രശ്മിമോള്‍ രചിച്ച് പ്രവീണ്‍ ശ്രീനിവാസ് സംഗീതം നല്‍കി ആലപിച്ച സന്ദേശഗാനം പുറത്തിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായാണ് ഹരിത തെരഞ്ഞെടുപ്പ് സന്ദേശഗാനം പുറത്തിറക്കിയത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്‍.ഹരിക്ക് ഗാനത്തിന്റെ സി.ഡി നല്‍കി പ്രകാശനം ചെയ്തു. എഡിസി (പിഎ) കെ.ഇ.വിനോദ്, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ കെ.ആര്‍.സുജാത, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ പി.എന്‍.ശോഭന എന്നിവര്‍ പങ്കെടുത്തു. 

സന്ദേശഗാനം ജില്ലയിലുടനീളം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതരിപ്പിക്കും.                    (ഇലക്ഷന്‍: 162/19)

date