Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

കൈത്തറി വസ്ത്ര പ്രദര്‍ശനം; 

പ്രതിദിന വിജയികള്‍

കൈത്തറി & ടെക്‌സ്റ്റെയില്‍ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണന മേളയിലെ ഏപ്രില്‍ 10, 11 തീയതികളിലെ വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര്, വിലാസം എന്ന ക്രമത്തില്‍.  20658- പി വി സുനിത സുപ്രദീപം, 14857 - എ അരുമനാഥന്‍ മലബാര്‍ ഡൈയിംഗ് കോമ്പൗണ്ട് കണ്ണോത്തുംചാല്‍, 20660 - അജയ്‌ഘോഷ് പി പി പറശ്ശിനിക്കടവ്, 21022 - സരസ്വതി എം. 14401 - സുഭാഷ് പള്ളിക്കുന്ന്, 14156 - പുരുഷോത്തമന്‍ കെ, 12644 - നിഷില്‍ സി വി, 20689 -  സി പി ഷഹാം.  വിജയികള്‍ ഏപ്രില്‍ 14 ന് മുമ്പ് സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി രേഖകള്‍ സഹിതം മേളയിലെ ഓഫീസുമായി ബന്ധപ്പെടണം.

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട റെനോള്‍ട്ട്, നിസാന്‍, ടാറ്റ തോട്ടട, ആപ്‌കോ, അമ്മുപറമ്പ്, ചാല 12 കണ്ടി, മലയാള മനോരമ, നിഷ റോഡ്, ടൊയോട്ട, എ1 കോള, ഗോള്‍ഡന്‍ റോക്ക്, റിലയന്‍സ് തോട്ടട, തോട്ടട ടൗണ്‍, ശ്രീനിവാസ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 12) രാവിലെ 7.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതമംഗലം ടൗണ്‍, സ്‌കൂള്‍ ഭാഗം, ചമ്പാട്, തുമ്പത്തടം, ടാക്കിയേരി, കുറ്റൂര്‍, അരീച്ചാല്‍, മേനോന്‍കുന്ന്, ഇരൂള്‍, വെള്ളരിയാനം, മുണ്ടപ്രം ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 12) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുണ്ടങ്ങാപൊയില്‍, പഞ്ചാരമുക്ക്, കൂടത്തില്‍ മടപ്പുര, പൊന്ന്യംപാലം, കൂവ്വപ്പാടി, കാനത്തില്‍ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 12) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. 

 പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടക്കുന്ന്, അറത്തില്‍,  ചെറുപ്പാറ, ഹനുമാനമ്പലം സ്റ്റോപ്പ്, ചെറുതാഴം കോടിത്തായല്‍ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 12) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 

date