Skip to main content

പോസ്റ്റല്‍ വോട്ട്; ബാലറ്റ് പേപ്പറുകള്‍ എത്തി

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടിനുള്ള ബാലറ്റ് പേപ്പറുകള്‍ തയ്യാറായി.  വാഴൂര്‍ ഗവണ്‍മെന്‍റ് പ്രസില്‍ അച്ചടിച്ച പതിനയ്യായിരം ബാലറ്റുകള്‍    ഇന്നലെ (ഏപ്രില്‍ 11) കളക്ട്രേറ്റില്‍ എത്തിച്ചു. 

 

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍   ഇവ ഏറ്റുവാങ്ങി. രണ്ടായിരം ബാലറ്റുകള്‍ വീതം അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി. ആയിരം എണ്ണം ജില്ലാ വരണാധികാരിയുടെ പക്കല്‍ സൂക്ഷിക്കും. 

 

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സജ്ജീകരിക്കുന്നതിനുള്ള ബാലറ്റുകള്‍    ഇന്ന് (ഏപ്രില്‍ 12) എത്തിക്കും. 14 ന് വോട്ടിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ വെച്ച് ബാലറ്റുകള്‍ വോട്ടിംഗ് മെഷീനുകളില്‍ സെറ്റുചെയ്യും. വിവിപാറ്റില്‍ പ്രിന്‍റ് ചെയ്യാനുപയോഗിക്കുന്ന സ്ലിപ്പുകളുടെ സജ്ജീകരണവും അന്നു നടക്കും. ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ എന്‍ജിനീയര്‍മാരാണ് വിവിപാറ്റ് സെറ്റിംഗ്  നടത്തുക. .                         

date