Skip to main content

തിരഞ്ഞെടുപ്പ് ചെലവ് പരിശോധന ഇന്ന്; വീഴ്ച വരുത്തിയാല്‍  നടപടി

 

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന ഇന്നും (ഏപ്രില്‍ 12), 16, 20 തീയതികളിലും കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദൈനംദിന വരവ് ചെലവ് രേഖപ്പെടുത്തിയ രജിസറ്റര്‍, ബില്ലുകള്‍, വൗച്ചറുകള്‍, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം സ്ഥാനാര്‍ത്ഥികളോ ഏജന്‍റുമാരോ രാവിലെ 10.30 ന് എത്തണം. 

 

ഏജന്‍റുമാര്‍ പരിശോധനയ്ക്കായി എത്തുന്നതിന് ചുമതലപ്പെടുത്തി കൊണ്ടുള്ള കത്ത് ഹാജരാക്കണം.

 

രേഖകളുമായി എത്താത്തവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു അറിയിച്ചു.

date