Skip to main content

സുതാര്യവും വിശ്വസനീയവുമായ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി പ്രത്യേക ബോധവത്കരണ പരിപാടി

കരുത്തുറ്റ ജനാധിപത്യത്തിന് വര്‍ധിച്ച പങ്കാളിത്തം എന്ന ലക്ഷ്യവുമായി സുതാര്യവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടപ്പിലാക്കുന്ന പ്രത്യേക ബോധവത്കരണ പരിപാടി ജില്ലാ ആസ്ഥാനത്ത് തുടങ്ങി. സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്രയിലാണ് പ്രദര്‍ശനമുള്‍പ്പടെയുള്ളവ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് നടപ്പിലാക്കുന്ന പരിപാടിയില്‍ കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗം, കേന്ദ്ര ഫോട്ടോ ഡിവിഷന്‍, ദേശീയ സാക്ഷരതാ മിഷന്‍ അതോറിറ്റി കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് അധികാരികള്‍ എന്നിവരുടെയും പങ്കാളിത്തത്തിലാണ്.
ആദ്യ കാലത്തെ തിരഞ്ഞെടുപ്പ് ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയും തെരഞ്ഞെടുപ്പും, മാധ്യമങ്ങളില്‍ വന്ന ഇലക്ഷന്‍ വാര്‍ത്തകള്‍ പ്രതിപാദിച്ച   പത്രക്കുറിപ്പുകളുമായി തെരഞ്ഞെടുപ്പും മാധ്യമങ്ങളും കൂടാതെ വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങള്‍, വിവി പാറ്റ് സംവിധാനത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകളോടൊപ്പം വിവി പാറ്റ് ഉപയോഗിച്ച വോട്ട് രേഖപ്പെടുത്തി പരിചയപ്പെടാനും പ്രദര്‍ശത്തില്‍ അവസരമുണ്ടാകും. കൂടാതെ പോളിങ് ഉദ്യോഗസ്ഥര്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്ത് 16500 അടി ഉയരത്തിലുള്ള മല നിരകളിലൂടെ സഞ്ചരിച്ച് എത്തിച്ചേര്‍ന്ന ഫേമഫോളിംഗ, റെലകുംഗെ ബൂത്തുകളെ സംബന്ധിച്ചുള്ള വിവരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനം ഇന്ന് സമാപിക്കും.
ജില്ലയിലെ ഇലക്ഷന്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ എം.കെ അനില്‍കുമാര്‍ പരിപാടിയുടെ ഉഘ്ടാനം നിര്‍വ്വഹിച്ചു. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ സി. ഉദയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. അഡ്വ റജീന മുസ്തഫ, എസ്. ബാഹുലേയന്‍ നായര്‍, നെഹ്റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ അസ്മാബി, രാജാജി എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രിന്‍സിപ്പാള്‍ ഹനീഫ എന്നിവര്‍ സംസാരിച്ചു.

 

date