Skip to main content

ചെലവ് കണക്ക് പരിശോധന: മൂന്ന് ഘട്ടങ്ങളിലായി നടത്തും

സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കുമായി നിയമപരമായി അവരുടെ പണം എങ്ങനെ ചെലവഴിക്കാം എന്നതു സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ധ്രുവകുമാര്‍ സിങ് ഐ.സി.എ.എസ് സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും ക്ലാസ്സെടുത്തു. ജില്ലാകലക്ടര്‍ അമിത് മീണ, ഫിനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പിന് മുമ്പായി സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകളുടെ പരിശോധന മൂന്ന് ഘട്ടങ്ങളിലായി നടത്തും.  മലപ്പുറം ലോകസഭാ മണ്ഡലത്തിന്റേത് ഏപ്രില്‍ 12, 16, 20 തിയ്യതികളില്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറുടെ കാര്യാലയമായ മലപ്പുറം ഗസ്റ്റ് ഹൗസില്‍ നടത്തും.  
പൊന്നാനി ലോകസഭാ മണ്ഡലത്തിലേത് ഏപ്രില്‍ 13, 17, 22 തിയ്യതികളില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ നടത്തും.   പരിശോധന ദിവസം രാവിലെ 10 ന് സ്ഥാനാര്‍ഥിയോ ഏജന്റോ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിയോ ചെലവ് രജിസ്റ്റര്‍, ബാങ്ക് പാസ് ബുക്ക്, ബില്ല് / വൗച്ചര്‍ എന്നിവ സഹിതം ഹാജരാകണം.

 

date