Skip to main content

കെ ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന

    ഫെബ്രുവരിയില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ പരീക്ഷ എഴുതിയ യോഗ്യത നേടിയവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷന്‍ കാറ്റഗറി ഒന്ന്, നാല് ഏപ്രില്‍ 25നും നും കാറ്റഗറി രണ്ട് ഏപ്രില്‍ 26നും  കാറ്റഗറി മുന്ന് 27 നും രാവിലെ 10.30 മുതല്‍ തിരൂരങ്ങാടി ജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തും.  വെരിഫിക്കേഷനു കെ-ടെറ്റ് അപേക്ഷ ഫോറം, അസ്സല്‍ ഹാള്‍ടിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ലിസ്റ്റും, മാര്‍ക്കിളവ് ലഭിക്കുന്നതിനായുള്ള രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഇവയുടെ പകര്‍പ്പുകള്‍ സ്വയംസാക്ഷ്യപ്പെടുത്തിയതും സഹിതം ഹാജരാകണം.  മുന്‍പ് നടന്ന പരീക്ഷകളില്‍ വെരിഫിക്കേഷന് ഹാജരാവാതിരുന്ന പരീക്ഷാര്‍ത്ഥികള്‍ കൂടി അതത് ദിവസങ്ങളില്‍ എത്തണം.  

 

date