Skip to main content

കുടിവെള്ളക്ഷാമം: 24 മണിക്കൂറുംവാട്ടര്‍അതോറിറ്റിയിലേയ്ക്ക്‌വിളിക്കാം

വേനല്‍ രൂക്ഷമായസാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാം.വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തെ 9188127950, 9188127951 എന്നീ നമ്പരുകളില്‍സംസ്ഥാനത്ത് എവിടെ നിന്നുമുള്ളകുടിവെള്ളക്ഷാമംസംബന്ധിച്ച പരാതികള്‍നല്‍കാം.മലപ്പുറംജില്ലാ, ഡിവിഷന്‍ തലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര നമ്പരുകളായ-ജില്ലാ കണ്‍ട്രോള്‍റൂം (0483-2734857),മലപ്പുറം ഡിവിഷന്‍ - 918812795125, എടപ്പാള്‍ ഡിവിഷന്‍ - 918812795124 തുടങ്ങിയ നമ്പറുകളില്‍  കുടി വെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ അറിയിക്കാം. 18004255313 എന്ന ടോള്‍ഫ്രീ നമ്പരിലും 9495998258 എന്ന നമ്പരില്‍ വാട്സാപ്പ്‌വഴിയും സംസ്ഥാനത്തെ എവിടെനിന്നുള്ള പരാതികള്‍ നല്‍കാം.  വാട്ടര്‍ അതോറിറ്റി വെബ്‌സൈറ്റായ ംംം.സംമ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിച്ച് ജനമിത്ര ആപ് വഴിയും പരാതികള്‍ രജിസ്റ്റര്‍ചെയ്യാം.

 

date