Skip to main content

ഏപ്രില്‍ 23 ന് അവധി നല്‍കണം

 

ജനപ്രാതിനിധ്യനിയമം 1957 അനുസരിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന  ഏപ്രില്‍ 23 ന് മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വേതനത്തോടു കൂടിയ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവു പുറപ്പെടുവിച്ചു.  ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമാണ്.  ജില്ലയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ 23 ന് വേതനത്തോടുകൂടിയ അവധി നല്‍കി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

 

date