Skip to main content

പോളിംഗ് സ്റ്റേഷന്‍റെ പൂര്‍ണ്ണനിയന്ത്രണം പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക്

 

ഓരോ പോളിംഗ് സ്റ്റേഷന്‍റെയും പൂര്‍ണനിയന്ത്രണം പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക്. പോളിംഗ് സ്റ്റേഷനുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥന്‍, ഹെല്‍പ്പ് ഡെസ്ക് അസിസ്റ്റന്‍റ് എന്നിവരാണ് ഉണ്ടാവുക.  കൂടാതെ ഭിന്നശേഷിക്കാരുടെ സഹായത്തിനായി എന്‍.സി.സി -എന്‍.എസ്.എസ് കേഡറ്റുമാരെയും നിയോഗിക്കും. വോട്ടര്‍മാരെ തിരിച്ചറിഞ്ഞ് പേരുവിവരങ്ങള്‍ ഉറക്കെ വിളിച്ചുപറയുന്നത് ഒന്നാം പോളിംഗ് ഓഫീസറാണ്. വോട്ടറുടെ കൈയില്‍ മഷി പുരട്ടി വോട്ടേഴ്സ് സ്ലിപ്പ് പൂരിപ്പിച്ച് നല്‍കുന്നത് രണ്ടാം പോളിങ് ഓഫീസറാണ്. മൂന്നാം പോളിങ് ഓഫീസര്‍ക്കാണ് കണ്‍ട്രോള്‍ യൂണിറ്റിലെ ചുമതല. വോട്ടറുടെ കൈയില്‍നിന്ന് വോട്ടേഴ്സ് സ്ലിപ് വാങ്ങി സൂക്ഷിക്കുകയും കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി മെഷീന്‍ വോട്ടിങ്ങിനായി തയ്യാറാക്കുന്നതും മൂന്നാം പോളിംഗ് ഓഫീസറാണ്.

date