Skip to main content

തോല്‍പ്പാവക്കൂത്തിന് ഇന്ന് സമാപനം

 

      പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണം നടത്തുന്ന തോല്‍പ്പാവക്കൂത്ത് പര്യടനം ഇന്ന്(ഏപ്രില്‍ 12) സമാപിക്കും. സ്വീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാവക്കൂത്ത് ഇന്ന്(ഏപ്രില്‍ 12) ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലാണ് പര്യടനം നടത്തുക. ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ  പര്യടനത്തില്‍ ഓരോ വോട്ടിന്‍റെയും പ്രസക്തി ഓര്‍മപ്പെടുത്തി വോട്ടുവണ്ടിയും പാവക്കൂത്ത് പര്യടനത്തെ അനുഗമിക്കുന്നുണ്ട്. 
     പ്രചരണത്തിന്‍റെ രണ്ടാം ദിവസമായ ഇന്നലെ(ഏപ്രില്‍ 11) കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്‍റില്‍ നിന്നും പ്രചരണം ആരംഭിച്ച് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ മണ്ഡലങ്ങളിലെ പ്രചരണത്തിനു ശേഷം പത്തിരിപ്പാല ജംഗ്ഷനില്‍ സമാപിച്ചു. 

date