Skip to main content

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനം:  കനാലുകളുടെ ശുചീകരണം  പൂര്‍ത്തീകരിക്കും ജലവിതരണം ജനുവരി 11 മുതല്‍  ആരംഭിക്കും

 

 

കൊച്ചി: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തന മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കനാലുകളുടെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിക്കും. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ അദ്ധ്യക്ഷതയില്‍ എംഎല്‍എമാരായ വി പി സജീന്ദ്രന്‍, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 

 

പെരിയാര്‍ വാലി ഇറിഗേഷന്‍ പദ്ധതി (പിവിഐപി) കനാലുകളിലൂടെയുള്ള ജലവിതരണം ജനുവരി 11 മുതലും മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി (എംവിഐപി) കനാലുകളിലൂടെയുള്ള ജലവിതരണം ജനുവരി 15 മുതലും ആരംഭിക്കും. കഴിഞ്ഞ വര്‍ ഷ ത്തെ ജലവിതരണ ക്രമീകരണം അതേപടി തുടരുവാനും യോഗം തീരുമാനിച്ചു.. പരാതിയ്ക്കിടവരാത്തവിധത്തില്‍ എല്ലാ പ്രദേശങ്ങളിലേക്കും കുടിവെള്ളം, കൃഷി ആവശ്യത്തിനുള്ള വെള്ളം ഉറപ്പാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

date