Skip to main content

ന്യൂനപക്ഷ ദിനാഘോഷം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ന്യൂനപക്ഷ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 18) രാവിലെ 11 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗപിന്നാക്ക സമുദായക്ഷേമ മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. ചടങ്ങില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ അധ്യക്ഷത വഹിക്കും. സംസ്ഥാന പോലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം അബ്ദുല്‍ ബുഷ്‌റാ മൗലവി, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ എച്ച്. പെരേര, തിരുവനന്തപുരം കരിയര്‍ കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുല്‍ അയൂബ് എ., കമ്മീഷന്‍ അംഗങ്ങളായ അഡ്വ. റ്റി.വി. മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു എം. തോമസ്, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ബിന്ദു തങ്കച്ചി എം.കെ. എന്നിവര്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.5382/17
 

date