Skip to main content

സാങ്കേതിക  സമിതി അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലനം

        ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട ജലസുരക്ഷ ഉപമിഷന്‍റെ സാങ്കേതിക സമിതി അംഗങ്ങള്‍ക്കുളള ദ്വിദിന പരിശീലനം ഡിസംബര്‍ 18, 19 തിയ്യതികളില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹരിതകേരള മിഷന്‍ ജില്ലാസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി  ഡിസംബര്‍ 18 രാവിലെ 10 ന്  നിര്‍വ്വഹിക്കും. മലമ്പുഴ, പാലക്കാട് ബ്ലോക്ക് സാങ്കേതിക സമിതി അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുക.

date