Skip to main content

ജയിക്കുന്ന പാര്‍ട്ടിക്ക് മാത്രം 23ന് പ്രകടനം നടത്താം; ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 144 പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഈ മാസം 23ന് വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയെ മാത്രമാകും കല്ല്യോട്ട് പ്രകടനം നടത്തുവാന്‍ അനുവദിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ദേശീയതലത്തില്‍ വിജയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് 24 ന് പ്രകടനം നടത്താം.   ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈ മാസം 23, 24 തീയതികളില്‍  144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date