Skip to main content

കെ.ജി.റ്റി.ഇ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, കെ.ജി.റ്റി.ഇ പ്രസ്സ് വർക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വിതരണം ചെയ്യുന്ന അവസാന തിയതി ജൂൺ 17. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 20 വൈകിട്ട് നാലുമണിവരെ സ്വീകരിക്കും. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചവർ ആയിരിക്കണം. എസ്.സി/എസ്.റ്റി വിഭാഗത്തിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ/സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കും. ഫോം പത്തു രൂപാ നിരക്കിൽ സെൻട്രൽ പോളിടെക്‌നിക് കോളേജിന്റെ ഓഫീസിൽ നിന്നും ജൂൺ നാല് മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പൽ, സെൻട്രൽ പോളിടെക്‌നിക് കോളേജ്, തിരുവനന്തപുരം-13 എന്ന വിലാസത്തിൽ ലഭിക്കണം. 
പി.എൻ.എക്സ്. 1501/19

date