Skip to main content

ജൈവവൈവിധ്യ ഉദ്യാനം: സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പരിപാലിച്ചുവരുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങൾക്ക് സംസ്ഥാനതല പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി ജി.എൽ.പി. സ്‌കൂളിനാണ് ഒന്നാംസ്ഥാനം. ആലപ്പുഴ ജില്ലയിലെ എടത്വാ സെന്റ് മേരീസ് എൽ.പി.സ്‌കൂളിന് രണ്ടാം സ്ഥാനവും, മലപ്പുറം ജില്ലയിലെ എസ്.വി.എ.യു.പി.സ്‌കൂൾ കാപ്പിലിന് മൂന്നാം സ്ഥാനവും ലഭിച്ചു. കണ്ണൂർ ജില്ലയിലെ വെള്ളാട് ഗവ.യു.പി. സ്‌കൂളിനും, കാസർകോട് ജില്ലയിലെ ജി.എച്ച്.എസ്.എസ്. ഉദിനൂരിനും പ്രത്യേക സമ്മാനവും നൽകി.
പി.എൻ.എക്സ്. 1502/19

date