Skip to main content

മീറ്റപ് കഫേ മെയ്  30  ന്

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍  സംഘടിപ്പിക്കുന്ന ഒമ്പതാമത് മീറ്റപ് കഫേ മെയ് 30 നു 5 മണിക്ക് ഗവണ്മെന്റ് സൈബര്‍ പാര്‍ക്കില്‍ ഉള്ള ഐ.എ.എം.എ.ഐ മൊബൈല്‍ ഇന്‍ക്യൂബേറ്ററില്‍ നടക്കും. ബിസിനസ്സ് രംഗത്തു മികവ് തെളിയിച്ചവരും , മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടര്‍മാരും അവരുടെ അനുഭവങ്ങള്‍ യുവ- വിദ്യാര്‍ത്ഥി സംരംഭകരുമായി  പങ്കു വെയ്ക്കാനുള്ള ഒരു പ്ലാറ്റ്ഫോം എന്ന രീതിയിലാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ മീറ്റപ്  കഫെ ആവിഷ്‌കരിച്ചിരിക്കുന്നത്. 

സ്വയം സംരഭകത്വത്തില്‍ താല്പര്യമുള്ള പുതുതായി എന്തെങ്കിലും ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും പരിചയസമ്പന്നരായ സംരംഭകരില്‍ നിന്നും ലഭിക്കും. കേരളത്തിലെ ആദ്യകാല സ്റ്റാര്‍ട്ടപ്പുകളില്‍ ഏറ്റവും മികച്ചു നിന്നിരുന്ന ഇന്നോസ് ടെക്നോളജീസിന്റെ സഹസ്ഥാപകനും നിലവില്‍ സര്‍ക്കാര്‍-സര്‍ക്കാരിതര മത്സരപ്പരീക്ഷകള്‍ക്ക്  പ്രാദേശിക ഭാഷയില്‍  തയ്യാറെടുക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലികേഷന്‍ വികസിപ്പിച്ചെടുത്ത എന്‍ട്രി ആപ്പിന്റെ സ്ഥാപകന്‍ മുഹമ്മദ് ഹിസാമുദ്ധീന്‍  മെയ്  മാസത്തിലെ മീറ്റപ് കഫേയില്‍ 'സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ' എന്ന വിഷയത്തില്‍ സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കും.

കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആയി ഇതുവരെ ഏഴര ലക്ഷം ഉപയോക്താക്കള്‍ ഋിൃേശ യുടെ മൊബൈല്‍ അപ്‌ളിക്കേഷന്‍ ഉപയോഗിച്ചു  മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നുണ്ട് . യുവാക്കളെ  ബിസിനസ് രംഗത്തേക്ക് ആകര്‍ഷിക്കാനും സ്റ്റാര്‍ട്ടപ്  രംഗത്തു ഉള്ള ആളുകള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താനും ആവശ്യമായ സെഷനുകളാണ് മീറ്റപ് കഫേയിലുണ്ടാവുക. പങ്കെടുക്കാന്‍  താല്പര്യമുള്ളവര്‍ https://bit.ly/2JSDSGx  എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ 7736495689 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

 

 

date