Post Category
ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം; സ്കൂളുകള്‍ വിവരങ്ങള്‍ ലഭ്യമാക്കണം
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍, സ്കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ജൂണ്‍ 10 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അര്‍ഹമായ തുക വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന സര്‍ക്കുലര്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലും www.bcdd.kerala.gov.in വെബ്സൈറ്റിലും പപ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2429130.
date
- Log in to post comments