Skip to main content

എറണാകുളം അറിയിപ്പുകള്‍

റേഡിയോളജിസ്റ്റ്/റേഡിയോഗ്രാഫര്‍; താത്കാലിക നിയമനം

കൊച്ചി: കളമശേരി കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ മാമോഗ്രാം ആന്റ് അള്‍ട്രാസൗണ്ട് സ്‌കാനര്‍ യൂണിറ്റിലേക്ക് റേഡിയോളജിസ്റ്റ്/റേഡിയോഗ്രാഫര്‍  ഒഴിവിലേക്ക് ദിവസവേതനം/കോണ്‍ട്രാക്ട് വ്യവസ്ഥനിയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റേഡിയോളജിസ്റ്റ് യോഗ്യത റേഡിയോ ഡയഗ്‌ണോസിസോടുകൂടിയ എം.ഡി/ഡിപ്ലോമ ഇന്‍ എന്‍.ബി (എം.സി.ഐ. & റ്റി.സി മെഡിക്കല്‍ കൗണ്‍സില്‍ അംഗീകൃതം). റേഡിയോഗ്രാഫര്‍ യോഗ്യത ഡിഗ്രിയും ഗവ: അംഗീകൃത റേഡിയേഷന്‍ ടെക്‌നോളിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.  താത്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 15-ന് വൈകിട്ട് 4.30 -ന് മുമ്പ് അപേക്ഷിക്കണം. ഓണ്‍ലൈനായും സമീപകാല സിവി സഹിതം അപേക്ഷ സമര്‍പ്പിക്കാം.   ഇ-മെയില്‍ വിലാസം kcrcfao@gmail.com. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തുണിത്തരങ്ങള്‍ അലക്കി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ, പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754456, 4422.

വനിത കെയര്‍പ്രൊവൈഡര്‍; താത്കാലിക നിയമനം

കൊച്ചി: കാക്കനാട് കേരള മീഡിയ അക്കാദമിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗവ:ചില്‍ഡ്രന്‍സ് ഹോമില്‍ (ഗേള്‍സ്)വനിത കെയര്‍പ്രൊവൈഡര്‍മാരുടെ (മള്‍ട്ടിടാസ്‌ക്) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 17,675 രൂപയാണ് വേതനം. 25 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഇലക്ഷന്‍ ഐഡി/റേഷന്‍ കാര്‍ഡ് എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് 31ന് രാവിലെ 11-ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2428553.

date