Skip to main content

അങ്കണവാടി പ്രവേശനോത്സവം

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ അങ്കണവാടി പ്രവേശനോത്സവവും ജാഗ്രതോത്സവവും മെയ് 31ന് നടക്കും. രാവിലെ 9.30ന് നെല്ലിക്കുന്ന് അങ്കണവാടിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസി തോമസ് അധ്യക്ഷത വഹിക്കും. 
 

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലില്ലി മാത്യു, വൈസ് പ്രസിഡന്‍റ് തോമസ് റ്റി കീപ്പുറം എന്നിവര്‍  ആദരിക്കും. 

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് പുളിക്കിയില്‍, സ്റ്റാന്‍റിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ മേരിക്കുട്ടി തോമസ്, കെ. ആര്‍ ശശിധരന്‍ നായര്‍, വത്സമ്മ ഗോപി, സിഡിപിഒ അമ്പിളി മെറിന്‍ ജേക്കബ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു എന്‍, ലീലാമ്മ ഷാജി എന്നിവര്‍ സംസാരിക്കും. വനിതാ ജാഗ്രത, സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍. ശ്രീദേവി ക്ലാസ്സെടുക്കും. 

date