Skip to main content

ഒഇസി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം; വിവരങ്ങള്‍ നല്‍കണം

  സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ /ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായവരുടെ  വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജൂണ്‍ 10നകം www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. വിശദ വിവരങ്ങള്‍ ഈ പോര്‍ട്ടിലിലും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോണ്‍: 0484 2429130 

date