Skip to main content

പാര്‍ട്ട്ടൈം അധ്യാപക ഒഴിവ്

പാമ്പാടി ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ പാര്‍ട്ട് ടൈം മലയാള അധ്യാപകന്‍റെ താല്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് മലയാളത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. താല്പര്യമുളളവര്‍ യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 10ന് സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 0481 2507556

date