Skip to main content

വഴിയോരങ്ങളിലെ അച്ചാര്‍ വില്‍പ്പന- പരിശോധന ശക്തമാക്കും

അനുമതിയില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അച്ചാര്‍ കടകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും.  ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത അവലോകന യോഗത്തിലാണ് തീരുമാനം. വൃത്തിഹീനമായ സാഹചര്യത്തില്‍ അച്ചാര്‍ വില്‍പ്പന ജില്ലയില്‍ റംസാന്‍ കാലത്ത് തകൃതിയായി നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കുടിവെള്ള സ്രോതസ്സുകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കും.  സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി വിദ്യാലയങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍, സാനിട്ടറി സൗകര്യങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം, കാന്റീനുകള്‍, ഹോസ്റ്റലുകള്‍ എന്നിവ പരിശോധിക്കും.  പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറി, വിദ്യാഭ്യാസ അധികൃതര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

date