Skip to main content

വിജയോത്സവം' 30 ന്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് മെയ് 30  ന്  'വിജയോത്സവം' സംഘടപ്പിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ അറിയിച്ചു.   വളാഞ്ചേരി-കാവുംപുറം സാഗര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് മുഹമ്മദ് സജാദ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ചടങ്ങില്‍  വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ അവാര്‍ഡുകള്‍ നല്‍കും. ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ  8.30 ന്  ഹാളിലെത്തി തത്‌സമയ രജിസ്‌ട്രേഷന്‍  നടത്തണം.

date