Skip to main content

വിവേകാനന്ദ സ്പര്‍ശം വാര്‍ഷികോത്സം - സാംസ്ക്കാരിക സദസ് ഇന്ന് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടം ചെയ്യും.

 

ഭാരതീയ നവോത്ഥാന ശില്‍പികളില്‍ പ്രമുഖനായ സ്വാമി വിവേകാനന്ദന്‍റെ കേരള സന്ദര്‍ശനത്തിന്‍റെ 125 ാം വാര്‍ഷികത്തോടനുബത്തോടനൂബന്ധിച്ച് വിവേകാനന്ദ സ്പര്‍ശം എന്ന പേരില്‍ ജില്ലയില്‍ വിവിധ സാംസ്കാരിക പരിപാടികള്‍ നടത്തും.  ഇന്ന് (ഡിസംബര്‍ 19) വൈകീട്ട് നാലിന്ഗവ. മോയന്‍ എല്‍ പി സ്കൂളില്‍  കേരള സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ നാരായണദാസ് അദ്ധ്യക്ഷനാകും. വിവേകാനന്ദ സന്ദര്‍ശനവും സമകാലിക ഭാരതവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി. മോഹനന്‍, കോഴിക്കോട് സര്‍വ്വകലാശാല ഫോക് ലോര്‍ വിഭാഗം മേധാവി ഡോ. അനില്‍ ചേമ്പ്ര തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. ചെറുതുരുത്തി കേരള കലാമണ്ഡലത്തിന്‍റെ ആഭിമുഖ്യത്തില്‍ വിവേകാനന്ദ കവിതകളുടെ ആലാപനം, നൃത്താവിഷ്ക്കാരം, ഓട്ടന്‍തുളളല്‍ എന്നിവ നടക്കും. പ്രോഗ്രം ജനറല്‍ കണ്‍വീനര്‍ എ.കെ ചന്ദ്രന്‍കുട്ടി സ്വാഗതവും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ.കെ.കെ. സുന്ദരേശന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.

date