Skip to main content

ഭക്ഷ്യസുരക്ഷാ വാരാഘോഷം: സംസ്ഥാനതല ട്രോൾ മത്സരം

ലോക ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 'ഭക്ഷ്യസുരക്ഷ ആരോഗ്യരക്ഷയ്ക്ക്' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനതലത്തിൽ  'ഭക്ഷ്യസുരക്ഷ' എന്ന വിഷയത്തിൽ ട്രോൾ മത്സരം നടത്തുന്നു.  ജൂൺ ഒന്നു മുതൽ ഏഴു വരെ contestfoodsafety@gmail.com ൽ ട്രോളുകൾ അയക്കാം.  ഏറ്റവും കൂടുതൽ ലൈക്കും ഷെയറും കിട്ടുന്ന ട്രോളർക്ക് ഒന്നാം സമ്മാനമായ 5000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000 രൂപയും 1500 രൂപയും സമ്മാനം ലഭിക്കും.  മികച്ച ക്രിയേറ്റീവായ ട്രോളിന് 5000 രൂപ സമ്മാനമുണ്ട്.
മത്സരത്തെ സംബന്ധിക്കുന്ന നിർദേശങ്ങളും നിയമങ്ങളും  www.foodsafetykerala.gov.in  ലും  Food Safety Kerala എന്ന ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 1547/19

date